Monday, May 5, 2008

ഹരിപ്പാട്‌-സ്ഥലനാമ വിശേഷം

ഹരിപ്പാട്‌-സ്ഥലനാമ വിശേഷം

ഹരിപ്പാട്‌ മഹാക്ഷേത്രവും സമീപസ്ഥലങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധം പുരാണങ്ങളുടെ ഏടുകളില്‍ ഒളിഞ്ഞിരിക്കുന്നു.

ക്ഷേത്രവുമായി ബന്ധമുണ്ട്‌ എന്നതു മാത്രമല്ല അവയ്ക്ക്‌ സമാനമായ സ്ഥലപ്പേരുകള്‍ ക്ഷേത്രോത്പത്തി മുതല്‍ക്ക്‌ തന്നെ പ്രശസ്തവുമാണ്‌.

അസുരചക്രവര്‍ത്തിയായിരുന്ന താരകന്റെ ഉപദ്രവം ത്രിലോകങ്ങളിലും വര്‍ദ്ധിച്ചിരിക്കെ ദേവരാജാവായ ഇന്ദ്രന്‍ ദേവ വൃന്ദങ്ങളോടൊത്ത്‌ സൃഷ്ടാവായ ബ്രഹ്മദേവനെ കാണുകയും ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ ശ്രീഹരിയെ കണ്ട്‌ സങ്കടം ഉണര്‍ത്തിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരന്റെ പുത്രനായ കുമാരനു മാത്രമേ താരകാസുര നിഗ്രഹം സാദ്ധ്യമാകുകയുള്ളൂ എന്ന് മനസ്സിലാക്കിയ ഭഗവാന്‍ വിഷ്ണു, ദേവന്മാരും ഋഷീശ്വരന്മാരുമൊത്ത്‌ ഭൂമിയിലെ പവിത്രമായ സ്ഥലത്തുവന്ന് സുബ്രഹ്മണ്യകീര്‍ത്തനങ്ങള്‍ ആലപിച്ചുകഴിഞ്ഞു വന്നു.
ഇപ്രകാരം ഹരിയുടെ ഗീതങ്ങള്‍ ഉയര്‍ന്നുകേട്ട സ്ഥലമായതുകൊണ്ട്‌ ഹരിഗീതപുരം എന്നും ഹരിയുടെ പാദം പതിഞ്ഞ സ്ഥലമായതുകൊണ്ട്‌ ഹരിപാദപുരം എന്നും ഈ സ്ഥലം പ്രശസ്തമായിരുന്നു.
കാലാതരത്തില്‍ ഈ നാമങ്ങള്‍ ലോപിച്ച്‌ ഹരിപാടായതായി ഐതിഹ്യം.
കാര്‍ത്തികകന്യകകള്‍ വളര്‍ത്തിയ കാര്‍തികേയന്‍ പള്ളികൊള്ളുന്ന സ്ഥലമായതുകൊണ്ട്‌ ഈ സ്ഥലം കാര്‍ത്തികേയ പള്ളിയെന്നും പ്രശസ്തമായിരുന്നു. ഇതാണ്‌ പില്‍ക്കാലത്ത്‌ കാര്‍ത്തികപ്പള്ളി എന്നായത്‌. ഇന്നും ഹരിപ്പാട്‌ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന സ്ഥലം ഉള്‍പ്പെടെ 18 കരകളുള്ള താലൂക്കാണ്‌ കാര്‍ത്തികപ്പള്ളി. പണ്ട്‌ ഈ ക്ഷേത്രത്തിന്റെ ചുമതല കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ക്കായിരുന്നു.
കുമാരന്‍ (സുബ്രഹ്മണ്യന്‍) സ്ഥിതിചെയ്യുന്ന പട്ടണം എന്ന നിലയില്‍ ഈ സ്ഥലം കുമാരപുരം എന്ന പേരിലും പ്രശസ്തമായിരുന്നു. കാലാന്തരത്തില്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ വിഭജനം വന്നപ്പോള്‍ ഹരിപ്പാടിന്റെ സമീപമുള്ള ഏതാനും ഭാഗങ്ങള്‍ കുമാരപുരം പഞ്ചായത്തായി ഇന്നും അറിയപ്പെടുന്നു.

അവതാരപുരുഷനായ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട 64 ഗ്രാമങ്ങളില്‍ ഏകചക്ര എന്ന പെരില്‍ ഹരിപ്പാടിനും കാര്‍ത്തികപ്പള്ളിക്കും പ്രാധാന്യമുണ്ട്‌. അരക്കില്ലം വെന്തശേഷം ഒളിവില്‍ കഴിയുന്ന കാലം (പാഞ്ചാലീയസ്വയംവരകാലം)പാണ്ഡവര്‍ താമസിച്ചിരുന്ന ബ്രാഹ്മണ നഗരം ഏകചക്ര നഗരി എന്ന് മുമ്പറിയപ്പെട്ടിരുന്ന ഹരിപ്പാട്ടണ്‌. ഇന്നും ഈ ഏകചക്രയിലെ നഗരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നമുക്ക്‌ കാണാവുന്നതാണ്‌.
അതേ കാലഘട്ടത്തില്‍ തന്നെ ബകന്‌ ആഹാരം നല്‍കിയിരുന്ന (ഊട്ടിയിരുന്ന) ഊട്ടുപറമ്പും, വീര്യവാനായ ബകന്‍ താമസിച്ചിരുന്ന ബകപുരവും (വീര്യപുരം) ഇന്ന് വീയപുരം എന്നറിയപ്പെടുന്ന സ്ഥലം ഹരിപ്പാടിനടുത്താണ്‌. ഖാണ്ഡവദഹന സമയത്ത്‌ ആദ്യം മണ്ണാറിയ പര്‍ണ്ണശാലയും- മണ്ണാറശാല എന്ന പേരില്‍ നാഗാരാധനയ്ക്ക്‌ പ്രശസ്ഥമായ സ്ഥലം - ഹരിപ്പാട്ടാണ്‌.

അഗ്നിക്ക്‌ സംരക്ഷണം നല്‍കുവാനായി ശ്രീകൃഷ്ണന്റെ സഹായത്തോടെ ശരകൂടം നിര്‍മ്മിക്കുവാനായി അര്‍ജ്ജുനന്‍ ശരം എയ്ത ഊര്‌- എയ്തൂര്‍ ഹരിപ്പാടിനടുത്തുള്ളതും ഏവൂര്‍ എന്ന് ഇന്നറിയപ്പെടുന്നതുമായ സ്ഥലമാണ്‌ എന്ന് പറയപ്പെടുന്നു.

ഇപ്രകരം പുരാണ പ്രശസ്തമായ വളരെയധികം സ്ഥലങ്ങളും ഹരിപ്പാട്‌ ഗ്രാമപഞ്ചായത്തിലും, സമീപസ്ഥലങ്ങളിലുമായി ഉള്ളതുപോലെ വലുതും ചെറുതുമായ നൂറുകണക്കിന്‌ ആരാധനാലയങ്ങളും മറ്റെങ്ങും കാണുവാന്‍ കഴിയാത്തതിനാല്‍
ഹരിപ്പാടിന്‌ ക്ഷേത്ര നഗരം എന്ന നാമം അന്വര്‍ത്ഥമാണ്‌.


ക്ഷേത്ര നഗരത്തെക്കുറിച്ചുള്ള ഈ ലിങ്കും ശ്രദ്ധിക്കുക

Thursday, May 1, 2008

ഹരിപ്പാട്ടമ്പലം --സ്വാഗത പോസ്റ്റ്



ഹരിപ്പാട്ടമ്പലം --സ്വാഗത പോസ്റ്റ്

ബൂലോക വാസികളായ മലയാളികള്‍ ക്കു

വളരെ ഏറെ അനന്യമായ പ്രത്യേകതകള്‍ ഉള്ള ഒരു ക്ഷേത്രത്തെ പരിചയപ്പെടുത്തുന്ന

ഒരു ബ്ളോഗ് തുടങ്ങുന്നു

ഹരിപ്പാട് എന്നു കേള്‍ ക്കുമ്പോള്‍ ശ്രീകുമാരന്‍ തമ്പിയെ ഓര്‍ ക്കാത്ത മലയാളികള്‍ കുറവാകും പുതിയ തലമുറയിലെ കുറേപേര്‍ എന്നോടു വേറൊരു ചോദ്യവും ചോദിക്കാറുണ്ടു...

ഹരിപ്പാട് ആണു സ്വദേശം എന്നു പറയുമ്പോള്‍ ...

ഈ ഹരിപ്പാട് രാമകൃഷ്ണന്‍ എങിനെയാണു വലലന്‍ ആയതു?എന്തിനാ വലലന്‍ ആയതു?ഉത്തരാസ്വയവരം കഥകളി കാണുവാന്‍ എന്ന ഗാനത്തിലെ വരികള്‍ ആണു അവരെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതു

പുതിയതലമുറയിലെ കുറെ ഐ റ്റി കുട്ടികള്‍ എങ്കിലും ഇന്‍ ഫൊസിസ് തലവന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഹരിപ്പാടിന്റെ സന്തതിയെന്നും അഭിമാനിക്കും

.ഹരിപ്പാടിന്റെ ചില പ്രത്യേകതകള്‍ പലര്‍ ക്കും അറിവില്ലാത്തവ പറയാന്‍ ആഗ്രഹിക്കുന്ന ബ്ളോഗ് തുടങ്ങുന്നു..വേല്‍ മുരുകാ ഹരോഹര എന്ന ഗാനത്തോടു കൂടി