
Monday, May 26, 2008
ഹരിപ്പാട്ടമ്പലത്തെപ്പറ്റി--ശ്രീ കുമാരന് തമ്പി

Tuesday, May 20, 2008
ഹരിപ്പാട്ടമ്പലം-ധന്യമീ ഹരിഗീതപുരം
സംഗീത സമ്രാട്ട് ഗര്‍ഭശ്രീമാന്‍ സ്വാതി തിരുന്നാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഹരിപ്പാട്ട് പെരും
തൃക്കോവിലപ്പനെ സ്തുതിച്ചു കൊണ്ടെഴുതിയിട്ടുള്ളതും കേദാരഗൌഡരാഗത്തില്
ചിട്ടപ്പെടുത്തിയിട്ടുള്ളതുമായ പ്രസിദ്ധമായ കീര്‍ത്തനത്തിന്റെ അനുപല്ലവിയില്‍
'ശ്രീഹരിഗീതപുരാലയ ദീപം' എന്നാണ് ശ്രീ സുബ്രഹ്മണ്യ സ്വാമിയെ വിശേഷിപ്പിച്ചിട്ടുള്ളത്.

Oh Lord SHADANANA!
One who sports the splendid peacock as the mount!
The valorous one! I worship you, Please protect me!
One who dispels the miseries of all those who worship!
You are the beacon light of the SRIHARIGITA temple (HARIPPAD temple).
One who destroyed the demon TARAKA.
One who excels the majestic gait of the elephant;
brimming with the essence of compassion;
one who has the glory being born in the lotus.
You are to the hearts of your devotees what bees are to lotus.
The favorite son of Lord SIVA! KUMARA!
One who destroyed the clan of wicked demons;
your auspicious exploits are unfathomable like the ocean.
Nephew of the progenitor of Cupid-the SRIKRISHNA. Oh benevolent Lord!
The commander-in-chief of the celestials;
you are most charming;
one who delights in protecting the hapless.
You are dear to SRI PADMANABHA;
whose exploits excels that of Cupid in amusing goddess LAKSHMI.
ഹരിപ്പാട്ടുകാരായ പ്രശസ്തരും അതിപ്രശസ്തരും (ലിസ്റ്റ് അപൂര്‍ണ്ണം- ഓര്‍മ്മയില്‍ വന്നതുമാത്രം)
M.G.രാധാകൃഷ്ണന് (സംഗീതം)
M.G ശ്രീകുമാ ര്‍ (സംഗീതം)
പ്രൊ: ഓമനക്കുട്ടി (സംഗീതം)
P. നാരായണക്കുറുപ്പ് (കവി)
മധുമുട്ടം (മണിചിത്രത്താഴിന്റെ കഥാകൃത്ത്)
PV തമ്പി (നോവലിസ്റ്റ്,ശ്രീകൃഷ്ണപരുന്ത്)
PG തമ്പി (നോവലിസ്റ്റ്,(ADV.GENERAL)
അനന്തനാരായണന്‍ തമ്പി (കേരള നിയമസഭയുടെ ആദ്യ സ്പീക്കര്‍)
ഏവൂര്‍ പരമേശ്വരന് (ബാലസാഹിത്യം,തുള്ളല്‍ സാഹിത്യ പഠനം)
ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ്,കവി,സംവിധായകന്, സംഗീത സംവിധായകന്, തിരകഥാകൃത്ത് )
ശിവന് (ക്യാമറ, യാഗം ഫെയിം)
സന്തോഷ് ശിവന് (ക്യാമറ മാന്‍)
ഹരിപ്പാട് സോമന് (നടന്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്)
ശ്രീലതാനമ്പൂതിരി (സിനിമാനടി, സംഗീതം)
ക്രിസ് ഗോപാലകൃഷ്നന്‍ (ഇന്‍ഫോസിസ് ചെയര്മാന്)
സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയിയുടെ ട്രസ്റ്റ് മേധാവിയും ആദ്യ ശിഷ്യനും)
നവ്യാ നായര്‍ (സിനിമാനടി)
രാജകുമാരന് തമ്പി (നടന്, - ഗാനം - തെലുങ്കു സംവിധായകന്)
ഹരിപ്പാട്KPNപിള്ള (AIR,സംഗീതസംവിധായകന്)
NMC വാര്യര്‍ (അമൃതവാണിയുടെ ആദ്യ എഡിറ്റര്‍,ജോതിഷം)
CBC വാര്യര്‍ (രാഷ്ട്രീയം))
TK ദേവകുമാര്‍ (രാഷ്ട്രീയം))
KK ശ്രീനിവാസന് (രാഷ്ട്രീയം))
സുമതിക്കുട്ടിയമ്മ (ദേവസ്വം ബോര്‍ഡ് മെമ്പര്‍ - RSP)
GP മംഗലത്തുമഠം (മുന്‍.(DB)പ്രസിഡന്റ്)
അനിതാതമ്പി (യുവകവി)
ലോപ (യുവകവി)
DR V.S ശര്‍മ (വിദ്യാഭ്യാസ വിചക്ഷണന്‍, ബഹുഭാഷാ പണ്ഠിതന്)
ഗുരു കൊച്ചുപിള്ള വാര്യര്‍ (സ്വാതി തിരുനാളിന്റെ സംഗീത ഗുരു)
R. രാമചന്ദ്രന് നായര്‍ IAS (തുളസീവനം)
K.R. ഹരിപ്പാട് (കഥാപ്രസംഗം)
R.K കൊട്ടാരം (കഥാപ്രസംഗം)
ഹരിപ്പാട് രാമകൃഷ്ണന് പിള്ള (കഥകളി)
ഹരിപ്പാട് അച്ചുതദാസ് (പാഠകം)
ഹരിപ്പാട് ബ്രദേഴ്സ് (നാഗസ്വരം)
സുരേഷ് മണ്ണാറശാല (ബാലസാഹിത്യം,വിജ്ഞാന സാഹിത്യം)
K.മധു (ഫിലിം ഡയറക്ടര്‍)
സജീവ് ശങ്കര്‍ (സിനിമാ ക്യാമറാമാന്)
സംഗീത് ശിവന് (സംവിധായകന്)
മനോജ്പിള്ള (ക്യാമറ മാന്‍)
അശോകന് (നടന്,പെരുവഴിയമ്പലം ഫെയിം)
രഞ്ജിനി വര്‍മ (സംഗീതം)
Drജയന് (സീരിയല്‍/സിനിമാനടന്)
ഹരിപ്പാട് സരസ്വതിയമ്മാള്‍ (കഥാപ്രസംഗം,ഹരികഥ)
പട്ടം സരസ്വതി (കഥാപ്രസംഗം,സംഗീതം)
ഏവൂര്‍ ദാമോധരന്‍പിള്ള (ഒാട്ടന്‍ തുള്ളല്‍)
ഗോപാലകൃഷ്ണക്കുറുപ്പ് (മുന്‍ പി എസ് സി ചെയര്‍ മാന്‍ ,ഇന്ററ്വ്യുവിന്റെ അധിക മാര്‍ ക്കു എടുത്തു കളഞ്ഞു സെലക്ഷന് സുതാര്യമാക്കന്‍ ശ്രമിച്ച )
Adv വേണുഗോപാല്‍ (സുപ്രീം കോടതി വക്കീല്‍)...........................................
Thursday, May 15, 2008
ഹരിപ്പാട്ടമ്പലം-കൊടിമരം കൂത്തമ്പലം മയില്‍ കൂട് പെരുങ്കുളം ...


Sunday, May 11, 2008
ഹരിപ്പാട്ടമ്പലം -മറ്റെങ്ങും കാണാന്‍ ഇടയില്ലാത്ത ചടങ്ങുകള്‍
കുട്ടക്കാഴ്ച-
മേടവിഷുവിന്റെ തലേന്നാളാണ് ഹിന്ദു സാംബവ(പറയ) സമുദായാംഗങ്ങളുടെ കുട്ടക്കാഴ്ച. പറച്ചെണ്ടകളുടെ ദ്രുതതാളത്തില്‍ കമ്പനം കൊള്ളുന്ന ദീപാലംകൃതമായ കരുവാറ്റ കളരിക്കല്‍ കുടുംബക്ഷേത്രം ശക്തിസ്വരൂപിണിയായ ശ്രീ ഭദ്രകാളിയുടെ ഈ ക്ഷേത്ര സന്നിധിയില്‍ നിന്നാണ് ഹരിഗീതപുരേശന്റെ തിരുവുത്സവത്തിന് ആവശ്യമായ കുട്ടകള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുന്നത്.
ചുവന്ന പട്ടുടുത്ത് തലയില്‍ പട്ടുതലപ്പാവ് കെട്ടി, ചെമ്പുകെട്ടിയ ചൂരല്‍ വടിയും പിടിച്ച് കളരിയ്ക്കല്‍ കുടുംബക്കാരണവര്‍ കുട്ടക്കാഴ്ചയുമായി പുറപ്പെടാന്‍ തയ്യാറായപ്പോള്‍ കുടയും മേല്ക്കുടയും അതിന്മേല് കുടയുമുള്ള അതിവിചിത്രമായ പനയോലക്കുട മൂപ്പനുമുകളിലുയര്ത്തി അനുചരവൃന്ദവും തയ്യാറാകുന്നു. തുടര്‍ന്ന് ആബാലവൃന്ദം കുടുംബാംഗങ്ങളുമായി താലപ്പൊലിയുടേയും താളമേളങ്ങളുടേയും അകമ്പടിയോടെ കാഴ്ചക്കുട്ടകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുകയായി.
മാര്‍ഗ്ഗമദ്ധ്യേ കരപ്രമാണിയായ കരുവാറ്റ സമുദായത്തില്‍ കുറുപ്പിന്റെ തറവാട്ടിലെത്തി രണ്ട് കുട്ടകള്‍ സമര്‍പ്പിക്കുന്നു. പകരം സമുദായത്തില്‍ കുറുപ്പ് നല്കുന്ന വെളുത്തമുണ്ട് സ്വീകരിച്ച് അനുചരന് മൂപ്പന്റെ പട്ടുതലപ്പാവിനൊപ്പം ചുട്ടി കുറുപ്പിന്റെ അനുമതിയോടെ വേലായുധസ്വാമിയുടെ സവിധത്തിലേക്ക് യാത്രപുറപ്പെടുകയായി.
ഹരിപ്പാട് മഹാക്ഷേത്രത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം നടത്തി ഭഗവാന്റെ കൊടിമുരച്ചുവട്ടില് തങ്ങള്‍ കൊണ്ടുവന്ന കുട്ടകള്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ച് ആചാരപ്രകാരം ഭഗവാന് തിരുമുല്‍കാഴ്ച വയ്ക്കുന്നു. ക്ഷേത്രഭാരവാഹികള്‍ വന്ന് കുട്ടകള്‍ ഏറ്റുവാങ്ങി നാമമാത്രമായ ഒരു പ്രതിഫലവും നല്കുന്നു. ഉടന്‍ തന്നെ കുട്ടക്കാഴ്ച സമര്‍പ്പിക്കുവാന്‍ എത്തിയവര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഘോഷയാത്രയായി തിരികെ പുറപ്പെടുകയും ചെയ്യുന്നു.
ഈ കുട്ടക്കാഴ്ചയ്ക്ക് നായകത്വം വഹിക്കുന്ന ഇപ്പോഴത്തെ മൂപ്പന്, വയോവൃദ്ധനായ ശ്രീമാന്‍. കേശവന് അവര്കളാണ്.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ നടന്നുവരുന്ന കളരിക്കല്കുടുംബാംഗങ്ങളുടെ ഈ കുട്ടക്കാഴ്ചയാണ് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് കേളികൊട്ടുയര്‍ത്തുന്നത്.

സേനാനായകന്-
ദേവസേനയുടെ അധിപനാണ് ശ്രീ സുബ്രഹ്മണ്യസ്വാമി എങ്കിലും ഹരിഗീതപുരേശന്‍ എഴുന്നള്ളുന്നതിന് സംരക്ഷകനായി ഒരാള്‍ ആചാരപ്രകാരം വാളും പരിചയുമേന്തി നില്‍ക്കാറുണ്ട്. ക്ഷേത്രോല്പത്തി മുതല്‍ ഇത് തുടരുന്നു. സഹസ്രാബ്ദങ്ങളായി സേനാനായകത്വം വഹിക്കുന്നതിനുള്ള അവകാശം വെട്ടേക്കാട്ട് പണിക്കര്‍ കുടുംബത്തിനാണ്. ഇതിന് പ്രതിഫലമായി ദേവസ്വം ബോര്‍ഡില്‍ നിന്നും വളരെ ചെറിയൊരു പാരിതോഷികം നല്‍കുന്നുണ്ട് എങ്കിലും രാജഭരണകാലം മുതല്‍ നടന്നു വരുന്ന ഈ സേവനം പണിക്കര്‍ കുടുംബത്തിന്റെ ഭക്തിയുടെ പര്യായമായി തുടരുന്നു
.വഴിമേല്‍പ്പറ-
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഹരിപ്പാട് മഹാക്ഷേത്രത്തിലെ പറയെടുപ്പ്. ഓണാട്ടുകരയിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ നിന്നും പറയെടുപ്പിനായി ദേവീദേവന്മാരെ എഴുന്നള്ളിച്ച് ഭക്തജനഭവനങ്ങളില്‍ ചെന്ന് നിറപറ സ്വീകരിക്കുമ്പോള്‍ ഹരിഗീതപുരേശന്‍ നിറപറ സ്വീകരിക്കുന്നതിന് ഭവനങ്ങളില്‍ എഴുന്നള്ളുക പതിവില്ല. നിറപറ അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്ത്ജനങ്ങള്‍ ദേവന്റെ കൊടിമരച്ചുവട്ടില്‍ നിറപറ അര്‍പ്പിക്കുകയാണ് പതിവ്. കൂടാതെ മൂന്നൂത്സവങ്ങളുടേയും പള്ളിവേട്ടയ്ക്കും തിരുവാറാട്ടിനും ദേവന് യാത്ര ചെയ്യുന്ന വീഥിയുടെ ഇരുപുറവും നിറപറയര്‍പ്പിച്ച് ഭക്തജനങ്ങള്‍ ദേവനെ സ്വീകരിക്കുകയാണ് പതിവ്. ഈ എഴുന്നള്ളത്ത് സമയത്തും നിറപറ സ്വീകരിക്കാനായി ദേവന്റെ എഴുന്നള്ളത്ത് തിരിഞ്ഞുനില്‍ക്കാറില്ല. അതുപോലെ പറതളിയ്ക്കുക എന്ന ചടങ്ങും ഹരിപ്പാട് ക്ഷേത്രത്തില്‍ പതിവില്ല. ഇത് വഴിമേല്‍പ്പറ എന്നാണ് അറിയപ്പെടുന്നത്.
ആത്മവിശ്വാസത്തിന്റെ ഈ 'ഈഗോ' പല ഹരിപ്പാട് സ്വദേശമായുള്ളവരിലും കാണാം. ശ്രീകുമാരന്‍ തമ്പിയും എം.ജി. രാധാകൃഷണനും മലയാളത്തിലെ അതിഗംഭീരമായ പാട്ടുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു പാട്ട് - ഇതുവരെ ഇല്ല -പിന്നെ പി. നാരായണക്കുറുപ്പ് എന്ന കവി, എം.ജി. ശ്രീകുമാര്‍, ഓമനക്കുട്ടി എന്നിവരുടെ സ്വഭാവം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം . ഹരിഗീതപുരേശന്റെ പ്രഭാവം.
വലിയ കാണിക്ക.
തങ്ക നിര്‍മിതവും ദിവ്യ രക്തങ്ങള്‍ പതിച്ചതുമായ ചട്ടത്തില്‍ സുബ്രഹ്മണ്യ സ്വാമിയെ എഴുന്നള്ളിപ്പ് നിര്‍ത്തുമ്പോള്‍, സ്വര്‍ണക്കുടത്തില്‍ കാണിക്ക അര്‍പ്പിക്കുന്നതാണ് വലിയ കാണിക്ക.
സേവയെത്തുടര്‍ന്ന് അലംകൃതമായ അകത്തെ ആനക്കൊട്ടിലില്‍ ദേവനെ വലിയ കാണിക്കയ്ക്ക് എഴുന്നള്ളിച്ചു നിര്‍ത്തുമ്പോള്‍ സോപാനസംഗീതവും ഭക്തരുടെ നാമോച്ചാരണങ്ങളും ദേവാലയാന്തരീക്ഷത്തെ ഭക്തിലഹരിയിലാഴ്ത്തുന്നു. ഭഗവല്‍ പ്രീതി നേടാനും ദര്‍ശനഭാഗ്യത്താല്‍ ആനന്ദമനുഭവിക്കുവാനുമെത്തുന്ന ഭക്ത സഹസ്രങ്ങള്‍ സ്വര്‍ണ്ണ കുംഭത്തില്‍ കാണിയ്ക്ക്യര്പ്പിച്ച് സായൂജ്യമടയുന്ന കാഴ്ച വിസ്മയജനകവും അനുപമവുമത്രെ
.ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലെ ഭക്തര്‍ അവര്‍ എത്ര അകലെയായാലും വ്യക്തി ജീവിതത്തെ അസൌകര്യങ്ങള്‍ ഏറേ ഉള്ളവരായിര്ഉന്നാലും ഇതെല്ലാം അവഗണിച്ച് ചിത്തിരയുത്സവത്തിന്റെ ഭാഗമായിത്തീരാന്‍ ബന്ധുജനങ്ങള്‍ക്കൊപ്പം നാട്ടിലെത്തിച്ചേരുന്നു.അതിപ്രശസ്തമായ ശ്രീകുമാരന്‍ തമ്പി മുതല്‍ അത്ര പ്രശസ്തനല്ലാത്ത ഈ ഉള്ളവനും.
യാത്രയയപ്പ്
സമീപദേശങ്ങളിലെ ദേവീദേവന്മാരുടെ വരവും കൂടി എഴുന്നള്ളിപ്പും യാത്ര ചോദിപ്പും ഒന്‍പതാം ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളാണ്.
തിരു:വിലഞ്ഞാലമ്മ,ശ്രീ കന്യാട്ടുകുളങ്ങര ദേവി, തൃപ്പക്കുടത്തപ്പന്‍ എന്നിവര്‍ സുബ്രഹ്മണ്യന്റെ തിരു: ഉത്സവത്തിന് ഉപചാരമര്‍പ്പിക്കുവാന്‍ എത്തിചേരുന്ന ചടങ്ങ് ഇതര ക്ഷേത്രോത്സവചടങ്ങുകളില്‍ നിന്ന് വേറിട്ടുനില്ക്കുന്നു. സ്കന്ദനുമായുള്ള ബന്ധത്തില്‍ ഇവരെ കാമുകി, സഹോദരി, പിതാവ് എന്നിങ്ങനെയുള്ള പരിഗണനയില്‍ തിരുവിലഞ്ഞാലമ്മയ്ക്കു ചിലര്‍ കാമുകീ പദം നല്കപ്പെട്ടിരിക്കുന്നത് യുക്തിപൂര്‍വ്വമാണെന്നു പറഞ്ഞു കൂടാ.
സമീപകരകളിലെ ഭക്തരെ ചിത്തിരയുത്സവവുമായി ബന്ധിപ്പിക്കാന്‍ പൂര്‍വ്വികരുടെ ബുദ്ധിയില്‍ രൂപപ്പെട്ടതാകാം. ഈ ദേവീ- ദേവന്മാരുടെ സമാഗമ മുഹൂര്‍ത്തങ്ങള്‍ എന്നു ചിന്തിക്കുന്നതാവും ശരി.
ടൌണ്‍ഹാള്‍ ജംഗ്ഷനില്‍ ഈ ദേവീദേവന്മാര് സംഗമിക്കുമ്പോള്‍ തിരുവിലഞ്ഞാലമ്മ മദ്ധ്യത്തും ഇടതുവലതു വശങ്ങളില് കന്യാട്ടുകുളങ്ങര ദേവിയും തൃപ്പക്കുടത്തപ്പനും നിലകൊള്ളുന്നു. ഇവിടെനിന്നും രാജകീയമായ വരവേല്‍പ്പാണ് നല്കപ്പെടുന്നത്.
തകില്- നാദസ്വരമേളങ്ങള്‍, നിറദീപങ്ങള്‍ എന്നിവയോടും വീഥിയ്ക്കിരുവശവുമുള്ള അസംഖ്യം ഭക്തജനങ്ങളോടുമൊപ്പം ക്ഷേത്രാഭിമുഖമായി പടിഞ്ഞാട്ടു നീങ്ങി ക്ഷേത്രത്തിന്റെ കിഴക്കേഗോപുരവാതിലിലൂടെ പ്രവേശിച്ച് കൂത്തമ്പലത്തിന്റെ തെക്കുവശത്തുകൂടി തെക്കു വശത്തെ ശീവേലിപ്പാതയില് കിഴക്കോട്ട് ദര്‍ശനമായി ഉപദേവന്മാരോടൊപ്പം നില്ക്കുമ്പോള് വലിയ കാണിക്കയ്ക്ക് എഴുന്നള്ളിച്ചുനിര്‍ത്തിയ പ്രധാന ദേവനും ഇവരോടൊപ്പം ചേര്‍ന്ന് ഒന്‍പത് പ്രദക്ഷിണം വിളക്ക് പൂര്‍ത്തിയാക്കുന്നു.
ഏഴ് ദേവി- ദേവന്മാരൊന്നിച്ചുള്ള കൂടി എഴുന്നള്ളിപ്പും പ്രദക്ഷിണവും മറ്റെങ്ങും ദര്‍ശിക്കാനാവാത്ത ഒരപൂര്വ്വാനുഭവമാണെന്നു പറയുന്നതില്‍ തെറ്റില്ല.
ഒന്‍പതു തവണയും വാദ്യങ്ങള്‍ മാറും ---ഇവിടെ തിടമ്പ് എടുക്കുന്ന ആന തുമ്പിക്കൈ ഉയര്‍ത്തി യാത്രചൊല്ലുന്ന വികാരനിര്‍ഭരമായ ചടങ്ങ്.
ഈയിടെ വന്യജീവി സം രക്ഷണനിയമം അനുസരിക്കുന്നതിനാല്‍ ---വിശ്രമം അനുവദിക്കുന്ന ആനകള്‍ തിടമ്പുകള് മാറി മാറി എടുക്കുന്നതിനാല്‍ ഒരു ആന ഒരു ദേവന് എന്ന കാണികളുടെ സങ്കല്പം മാറുന്നതിനാല്‍ ---ഒരു താരം ഒന്നില്‍ കൂടുതല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അസ്വാരസ്യം ഉണ്ടു ..
അടുത്ത പോസ്റ്റ്...മറ്റു ചില പ്രത്യേകതകള്‍ ..കൊടിമരം കൂത്തമ്പലം മയില്‍ കൂട് പെരുങ്കുളം തുടങിയവ...
വരുന്ന പോസ്റ്റുകള്‍
1. ഉല് സവബലിദര് ശനം
2. ഹരിപ്പാട്ടെ അതി പ്രശസ്തരും പ്രശസ്തരും ....
3. സാഹിത്യ സം ഗീതരം ഗത്തു ഹരിഗീതപുരം
4. ശ്രീകുമാരന്‍ തമ്പി വഴികാട്ടിയായി കാണുന്ന വേലായുധസ്വാമി
5. ഹരിപ്പാട്ടെ ഇമേജറികള്‍ തമ്പിയുടെ ഗാനങ്ങളില്‍ എവിടെയൊക്കെ
Friday, May 9, 2008
ഹരിപ്പാട്ടമ്പലം --മൂന്ന് ഉത്സവങ്ങള്‍ ഉള്ള അപൂര്‍വ്വത -
പാണ്ഡവാരാധിതമാണെന്നും ഐതീഹ്യങ്ങളുണ്ട്.
വീയപുരത്തുനിന്നും വിഗ്രഹം ജലമാര്‍ഗ്ഗം ആനയിച്ചുകൊണ്ടുവന്നതിനെ സംബന്ധിക്കുന്ന ഐതീഹ്യവിശ്വാസങ്ങളും, പ്രതിഷ്ഠാ ദിനാചരണവും മറ്റും ഇന്നും നടന്നു വരുന്നു.
പ്രശസ്തമായ പയിപ്പാട്ടു ജലോത്സവവും ഇതുമായി ബന്ധപ്പെട്ടതാണ്. '
പായിപ്പാട്ടാറ്റില്‍ വള്ളം കളി' എന്ന തമ്പി-രവീന്ദ്രന് ഗാനം ഓര്‍ക്കുമല്ലോ-(ഉത്സവ ഗാനഗല്‍ - വോള്യം - 1)
ആറടി ഉയരമുള്ള വിഗ്രഹത്തിന്റെ ചില പ്രത്യേകതയാല്‍ ഭാവ നിര്‍ണ്ണയം അസാദ്ധ്യമായ സന്ദര്‍ഭം
ശൈവ ഭാവം തികയുന്ന ഉയരവും ഗാത്രവും
ചതുര്‍ഭുജങ്ങളും ശംഖ ചക്രങ്ങളും ചേര്‍ന്ന വിഷ്ണു ഭാവവും
വേല് ധരിച്ച ദേവസേനാധിപ ഭാവവും മൂന്ന് ഭാവങ്ങളേയും ആരാധിക്കേണ്ടുന്ന ആചാരങ്ങള്‍ ഉടലെടുക്കാന്‍ സഹായിക്കുകയാണുണ്ടായത്.
അങ്ങിനെ മൂന്ന് ഉത്സവങ്ങള്‍ - കോടിയേറി പത്താം നാള് ആറാട്ടോടുകൂടിയ 3 ഉത്സവങ്ങള്‍ -
അത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയെന്ന് എനിക്ക് തോന്നുന്നു.
താരക- ശൂര പത്മാസുരാദി അസുരന്മാരുടെ നിഗ്രഹത്താല്‍ ലോകരക്ഷയും ഭൂസംരക്ഷണവും നിര്‍വഹിച്ച ദേവസേനാപതിയായ ശിവപാര്വ്വതീപുത്രന് സുബ്രഹ്മണ്യന് ബ്രഹ്മ- വിഷ്ണു- മഹേശ്വര ശക്തികളുടെ സമന്വയ രൂപമാണെന്നും പറയാം. ആ സങ്കല്‍പ്പം കൊണ്ടു കൂടിയായിരിക്കും ചിങ്ങമാസത്തില്‍ തിരുവോണം ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവത്തിന് വൈഷ്ണവത്വവും, ധനുമാസത്തില്‍ തിരുവാതിര ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവത്തിന് ശൈവത്വവും മേടത്തിലെ വിഷുക്കണി കണ്ട് കൊടിയേറി പത്താം ഉദയത്തിന് നാളില്‍ ആറാട്ടായി സമാപിക്കുന്ന ഉത്സവം സര്വ്വദേവസമന്വയ സങ്കല്‍പ്പമായും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.
തൈപ്പൂയവും വൃശ്ചിക മാസത്തിലെ കാര്‍ത്തികയും ഗംഭീരമായി ആഘോഷിക്കപ്പെടുന്ന തെക്കന്‍ കേരളത്തിലെ ക്ഷേത്രവും ഇതു തന്നെ.
ഇവിടുത്തെ തൈപ്പൂയക്കാവടികള്‍ മയില്പ്പീലികള് നിറച്ചുകെട്ടിയ , അലങ്കാരങ്ങള്‍ നിറഞ്ഞ 'കാവടി' പോലെ വളഞ്ഞ കാവടികള്‍ മാത്രമാണ്.
തമിഴ്നാട്-തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ ഗോപുരം പോലെ ഉയര്‍ന്ന കടലാസുപൂക്കള്‍ കലര്‍ന്നവ ഇവിടെ കാണാനാവില്ല.
പീലികളുടെ നീലിമ നിറഞ്ഞ ഇവിടുത്തെ അന്തരീക്ഷം ഇതേവരെ മാധ്യമങ്ങള്‍ നേരാം വണ്ണം ദൃശ്യാവിഷ്ക്കരിച്ചിട്ടേയില്ല -
പക്ഷേ തമ്പിയുടെ " തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം" ഹരിപ്പാടിന്റെ തൈപ്പൂയം എത്ര മനസ്സുകളിലാണ് കാവടിച്ചിന്ത് പാടിയിട്ടുള്ളത്?
ഉത്സവ നാളുകളില്‍ ആദ്യ ഒമ്പത് ദിവസവും പ്രധാനമായ സേവയുടെ ദൃശ്യങ്ങള്‍ ഈ വീഡിയോവില്‍ -
ഇനി... ഈ ക്ഷേത്രത്തില്‍ മാത്രം കണ്ടു വരുന്ന ചില ആചാരാനുഷ്ഠാനങ്ങള്‍ ആണ് - അടുത്ത പോസ്റ്റ് - കുട്ടകാഴ്ച്ച, സേനാനായകന്, വഴിമേല്‍പ്പറ, വലിയകാണിക്ക, യാത്രയയപ്പ് തുടങ്ങിയവ.
Monday, May 5, 2008
ഹരിപ്പാട്-സ്ഥലനാമ വിശേഷം
ഹരിപ്പാട് മഹാക്ഷേത്രവും സമീപസ്ഥലങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധം പുരാണങ്ങളുടെ ഏടുകളില്‍ ഒളിഞ്ഞിരിക്കുന്നു.
ക്ഷേത്രവുമായി ബന്ധമുണ്ട് എന്നതു മാത്രമല്ല അവയ്ക്ക് സമാനമായ സ്ഥലപ്പേരുകള്‍ ക്ഷേത്രോത്പത്തി മുതല്‍ക്ക് തന്നെ പ്രശസ്തവുമാണ്.
അസുരചക്രവര്‍ത്തിയായിരുന്ന താരകന്റെ ഉപദ്രവം ത്രിലോകങ്ങളിലും വര്‍ദ്ധിച്ചിരിക്കെ ദേവരാജാവായ ഇന്ദ്രന് ദേവ വൃന്ദങ്ങളോടൊത്ത് സൃഷ്ടാവായ ബ്രഹ്മദേവനെ കാണുകയും ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ ശ്രീഹരിയെ കണ്ട് സങ്കടം ഉണര്‍ത്തിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരന്റെ പുത്രനായ കുമാരനു മാത്രമേ താരകാസുര നിഗ്രഹം സാദ്ധ്യമാകുകയുള്ളൂ എന്ന് മനസ്സിലാക്കിയ ഭഗവാന് വിഷ്ണു, ദേവന്മാരും ഋഷീശ്വരന്മാരുമൊത്ത് ഭൂമിയിലെ പവിത്രമായ സ്ഥലത്തുവന്ന് സുബ്രഹ്മണ്യകീര്‍ത്തനങ്ങള്‍ ആലപിച്ചുകഴിഞ്ഞു വന്നു.
ഇപ്രകാരം ഹരിയുടെ ഗീതങ്ങള്‍ ഉയര്‍ന്നുകേട്ട സ്ഥലമായതുകൊണ്ട് ഹരിഗീതപുരം എന്നും ഹരിയുടെ പാദം പതിഞ്ഞ സ്ഥലമായതുകൊണ്ട് ഹരിപാദപുരം എന്നും ഈ സ്ഥലം പ്രശസ്തമായിരുന്നു.
കാലാതരത്തില്‍ ഈ നാമങ്ങള്‍ ലോപിച്ച് ഹരിപാടായതായി ഐതിഹ്യം.
കാര്ത്തികകന്യകകള് വളര്‍ത്തിയ കാര്തികേയന് പള്ളികൊള്ളുന്ന സ്ഥലമായതുകൊണ്ട് ഈ സ്ഥലം കാര്‍ത്തികേയ പള്ളിയെന്നും പ്രശസ്തമായിരുന്നു. ഇതാണ് പില്ക്കാലത്ത് കാര്‍ത്തികപ്പള്ളി എന്നായത്. ഇന്നും ഹരിപ്പാട് ക്ഷേത്രം ഉള്‍ക്കൊള്ളുന്ന സ്ഥലം ഉള്‍പ്പെടെ 18 കരകളുള്ള താലൂക്കാണ് കാര്‍ത്തികപ്പള്ളി. പണ്ട് ഈ ക്ഷേത്രത്തിന്റെ ചുമതല കാര്‍ത്തികപ്പള്ളി തഹസീല്ദാര്ക്കായിരുന്നു.
കുമാരന് (സുബ്രഹ്മണ്യന്) സ്ഥിതിചെയ്യുന്ന പട്ടണം എന്ന നിലയില്‍ ഈ സ്ഥലം കുമാരപുരം എന്ന പേരിലും പ്രശസ്തമായിരുന്നു. കാലാന്തരത്തില്‍ പഞ്ചായത്ത് വാര്‍ഡ് വിഭജനം വന്നപ്പോള്‍ ഹരിപ്പാടിന്റെ സമീപമുള്ള ഏതാനും ഭാഗങ്ങള്‍ കുമാരപുരം പഞ്ചായത്തായി ഇന്നും അറിയപ്പെടുന്നു.
അവതാരപുരുഷനായ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട 64 ഗ്രാമങ്ങളില്‍ ഏകചക്ര എന്ന പെരില്‍ ഹരിപ്പാടിനും കാര്‍ത്തികപ്പള്ളിക്കും പ്രാധാന്യമുണ്ട്. അരക്കില്ലം വെന്തശേഷം ഒളിവില്‍ കഴിയുന്ന കാലം (പാഞ്ചാലീയസ്വയംവരകാലം)പാണ്ഡവര്‍ താമസിച്ചിരുന്ന ബ്രാഹ്മണ നഗരം ഏകചക്ര നഗരി എന്ന് മുമ്പറിയപ്പെട്ടിരുന്ന ഹരിപ്പാട്ടണ്. ഇന്നും ഈ ഏകചക്രയിലെ നഗരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നമുക്ക് കാണാവുന്നതാണ്.
അതേ കാലഘട്ടത്തില്‍ തന്നെ ബകന് ആഹാരം നല്‍കിയിരുന്ന (ഊട്ടിയിരുന്ന) ഊട്ടുപറമ്പും, വീര്യവാനായ ബകന് താമസിച്ചിരുന്ന ബകപുരവും (വീര്യപുരം) ഇന്ന് വീയപുരം എന്നറിയപ്പെടുന്ന സ്ഥലം ഹരിപ്പാടിനടുത്താണ്. ഖാണ്ഡവദഹന സമയത്ത് ആദ്യം മണ്ണാറിയ പര്‍ണ്ണശാലയും- മണ്ണാറശാല എന്ന പേരില്‍ നാഗാരാധനയ്ക്ക് പ്രശസ്ഥമായ സ്ഥലം - ഹരിപ്പാട്ടാണ്.
അഗ്നിക്ക് സംരക്ഷണം നല്കുവാനായി ശ്രീകൃഷ്ണന്റെ സഹായത്തോടെ ശരകൂടം നിര്‍മ്മിക്കുവാനായി അര്ജ്ജുനന് ശരം എയ്ത ഊര്- എയ്തൂര്‍ ഹരിപ്പാടിനടുത്തുള്ളതും ഏവൂര്‍ എന്ന് ഇന്നറിയപ്പെടുന്നതുമായ സ്ഥലമാണ് എന്ന് പറയപ്പെടുന്നു.
ഇപ്രകരം പുരാണ പ്രശസ്തമായ വളരെയധികം സ്ഥലങ്ങളും ഹരിപ്പാട് ഗ്രാമപഞ്ചായത്തിലും, സമീപസ്ഥലങ്ങളിലുമായി ഉള്ളതുപോലെ വലുതും ചെറുതുമായ നൂറുകണക്കിന് ആരാധനാലയങ്ങളും മറ്റെങ്ങും കാണുവാന്‍ കഴിയാത്തതിനാല്‍
ഹരിപ്പാടിന് ക്ഷേത്ര നഗരം എന്ന നാമം അന്വര്‍ത്ഥമാണ്.
ക്ഷേത്ര നഗരത്തെക്കുറിച്ചുള്ള ഈ ലിങ്കും ശ്രദ്ധിക്കുക
Thursday, May 1, 2008
ഹരിപ്പാട്ടമ്പലം --സ്വാഗത പോസ്റ്റ്


ബൂലോക വാസികളായ മലയാളികള്‍ ക്കു
വളരെ ഏറെ അനന്യമായ പ്രത്യേകതകള്‍ ഉള്ള ഒരു ക്ഷേത്രത്തെ പരിചയപ്പെടുത്തുന്ന
ഒരു ബ്ളോഗ് തുടങ്ങുന്നു
ഹരിപ്പാട് എന്നു കേള് ക്കുമ്പോള് ശ്രീകുമാരന്‍ തമ്പിയെ ഓര് ക്കാത്ത മലയാളികള്‍ കുറവാകും പുതിയ തലമുറയിലെ കുറേപേര്‍ എന്നോടു വേറൊരു ചോദ്യവും ചോദിക്കാറുണ്ടു...
ഹരിപ്പാട് ആണു സ്വദേശം എന്നു പറയുമ്പോള്‍ ...
ഈ ഹരിപ്പാട് രാമകൃഷ്ണന് എങിനെയാണു വലലന് ആയതു?എന്തിനാ വലലന് ആയതു?ഉത്തരാസ്വയവരം കഥകളി കാണുവാന്‍ എന്ന ഗാനത്തിലെ വരികള്‍ ആണു അവരെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതു
പുതിയതലമുറയിലെ കുറെ ഐ റ്റി കുട്ടികള്‍ എങ്കിലും ഇന്‍ ഫൊസിസ് തലവന്‍ ക്രിസ് ഗോപാലകൃഷ്ണന് ഹരിപ്പാടിന്റെ സന്തതിയെന്നും അഭിമാനിക്കും
.ഹരിപ്പാടിന്റെ ചില പ്രത്യേകതകള്‍ പലര് ക്കും അറിവില്ലാത്തവ പറയാന്‍ ആഗ്രഹിക്കുന്ന ബ്ളോഗ് തുടങ്ങുന്നു..വേല് മുരുകാ ഹരോഹര എന്ന ഗാനത്തോടു കൂടി