Thursday, May 1, 2008

ഹരിപ്പാട്ടമ്പലം --സ്വാഗത പോസ്റ്റ്



ഹരിപ്പാട്ടമ്പലം --സ്വാഗത പോസ്റ്റ്

ബൂലോക വാസികളായ മലയാളികള്‍ ക്കു

വളരെ ഏറെ അനന്യമായ പ്രത്യേകതകള്‍ ഉള്ള ഒരു ക്ഷേത്രത്തെ പരിചയപ്പെടുത്തുന്ന

ഒരു ബ്ളോഗ് തുടങ്ങുന്നു

ഹരിപ്പാട് എന്നു കേള്‍ ക്കുമ്പോള്‍ ശ്രീകുമാരന്‍ തമ്പിയെ ഓര്‍ ക്കാത്ത മലയാളികള്‍ കുറവാകും പുതിയ തലമുറയിലെ കുറേപേര്‍ എന്നോടു വേറൊരു ചോദ്യവും ചോദിക്കാറുണ്ടു...

ഹരിപ്പാട് ആണു സ്വദേശം എന്നു പറയുമ്പോള്‍ ...

ഈ ഹരിപ്പാട് രാമകൃഷ്ണന്‍ എങിനെയാണു വലലന്‍ ആയതു?എന്തിനാ വലലന്‍ ആയതു?ഉത്തരാസ്വയവരം കഥകളി കാണുവാന്‍ എന്ന ഗാനത്തിലെ വരികള്‍ ആണു അവരെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതു

പുതിയതലമുറയിലെ കുറെ ഐ റ്റി കുട്ടികള്‍ എങ്കിലും ഇന്‍ ഫൊസിസ് തലവന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഹരിപ്പാടിന്റെ സന്തതിയെന്നും അഭിമാനിക്കും

.ഹരിപ്പാടിന്റെ ചില പ്രത്യേകതകള്‍ പലര്‍ ക്കും അറിവില്ലാത്തവ പറയാന്‍ ആഗ്രഹിക്കുന്ന ബ്ളോഗ് തുടങ്ങുന്നു..വേല്‍ മുരുകാ ഹരോഹര എന്ന ഗാനത്തോടു കൂടി

14 comments:

അനാഗതശ്മശ്രു said...

ഹരിപ്പാടിന്റെ ചില പ്രത്യേകതകള്‍ പലര്‍ ക്കും അറിവില്ലാത്തവ പറയാന്‍ ആഗ്രഹിക്കുന്ന ബ്ളോഗ് തുടങ്ങുന്നു..വേല്‍ മുരുകാ ഹരോഹര എന്ന ഗാനത്തോടു കൂടി

G.MANU said...

“ഹരിപ്പാട്ടാറാട്ടിനു ആനക്കൊട്ടിലില്‍ നിന്നെ കണ്ടു”

ശ്രീകുമാരന്‍ തമ്പിമാഷിന്റെ ഓള്‍ടൈം ഫാനായ എന്നെ ഈ അമ്പലവും പരിസരവും പണ്ടേ കീഴ്പെടുത്തിയിരുന്നു..

കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗും കൂട്ടായി

ഉടനെ പോരട്ടെ വിവരണങ്ങള്‍

ആശംസകള്‍

Mayoora | Vispoism said...

വേല്‍ മുരുകാ ഹരോഹര ...
വിവരണങ്ങള്‍ പോരട്ടെ,ആശംസകള്‍

അനാഗതശ്മശ്രു said...

ഹരിപ്പാടിന്റെ ചില പ്രത്യേകതകള്‍ പലര്‍ ക്കും അറിവില്ലാത്തവ പറയാന്‍ ആഗ്രഹിക്കുന്ന ബ്ളോഗ് തുടങ്ങുന്നു..വേല്‍ മുരുകാ ഹരോഹര എന്ന ഗാനത്തോടു കൂടി

ഗുരുജി said...

ഹരിപ്പാടിനെക്കുറിച്ച്‌ മലയാളം വിക്കിപീഡിയയില്‍ എഴുതിചേര്‍ത്തത്‌ ഞാനാണ്‌. അതുപോലെ തന്നെ ശ്രീകുമാരന്‍ തമ്പിയേക്കുറിച്ചും. ഈ രണ്ടു കാര്യങ്ങളും വിക്കിപീഡിയയില്‍ ചേര്‍ത്തതു ഞാനാണ്‌..വായിച്ചു നോക്കുക..തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ..ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു..
http://ml.wikipedia.org/wiki/Haripad

http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF

അനാഗതശ്മശ്രു said...

ഗുരുജിയെ പരിചയപ്പെട്ടതില്‍ സന്തോഷം ..
ഹരിപ്പാടിനെ പറ്റി ഇനിയും എഴുതാനുണ്ടു എന്നു തോന്നി..
തെറ്റുകള്‍ ഇല്ല എന്നു തന്നെ പറയാം ..
ദേവകുമാറിന്റെ ഇനിഷ്യല്‍ സ്ഥിരീകരിക്കണം ..റ്റി കെ എന്നല്ലെ?
പിന്നെ എം ജി രാധാകൃഷ്ണന്‍ ശ്രീകുമാര്‍ തുടങ്ങിയ ഇനിയും ധാരാളം പേര്‍ ...

ഗുരുജി said...

ശരിയാണ്‌. ഹരിപ്പാടിനെക്കുറിച്ച്‌ ഇനിയും ഒരുപാടെഴുതാനുണ്ട്‌. എഴുതുമല്ലോ. വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്യാമല്ലോ..അനാഗതശ്മശ്രു (പേരു വളരെ നന്നായിരിക്കുന്നു- ഇപ്പോഴും അനാഗതം തന്നെയോ?) കൂടുതല്‍ വിവരങ്ങള്‍ അവിടെ കൂട്ടിച്ചേര്‍ക്കുമെന്നു വിശ്വസിക്കുന്നു...ഈ ബ്ലോഗ് ഒരു കൂട്ടായ്‌മ ആയി മാറട്ടെ....

കമന്റില്‍ നിന്നും വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

അനാഗതശ്മശ്രു said...

ഗുരുജീ ഈ പേരില്‍ ഒരു കുമാരന്‍ ഒളിച്ചിരിക്കുന്നില്ലേ?
കുമാരന്‍ അച്ഛനു ഉപദേശം നല്‍ കിയ ആളല്ലേ?
ഞാന്‍ വല്ല അവിവേകവും ബ്ളോഗില്‍ എഴുതിയാലും
മീശ മുളക്കാത്ത പയ്യന്‍ സ് എന്നു കരുതി ക്ഷമിച്ചോളും എന്നും ഒരു ദുരുദ്ദേശം
ഹ ഹ
വേഡ് വെരിഫികേഷന്‍ മാറ്റി

ഭൂമിപുത്രി said...

ആശംസകള്‍..കൂടുതല്‍ കേള്‍ക്കാന്‍ കാത്തിരിയ്ക്കുന്നു.

അശോക് കർത്താ said...

ആശംസകള്‍
അവിടെ പ്രശസ്തരായ ചില നാദസ്വര വിദഗ്ദരുണ്ടെന്ന് കെട്ടിട്ടുണ്ട്...പേരറിയില്ല.

അനാഗതശ്മശ്രു said...

എ കെ...
പ്രശസ്തര്‍ ക്കായി ഒരു പോസ്റ്റ് എഴുതുമ്പോള്‍ അവരെയൊക്കെ ഉള്‍ പ്പെടുത്താം

നിരക്ഷരൻ said...

ഇതുവരെ പോയിട്ടില്ല അവിടെ. അല്ലെങ്കിലും അമ്പലത്തില്‍ പോകുന്നതൊക്കെ അമ്മ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം.

അമ്പലദര്‍ശനമൊക്കെ വയസ്സാന്‍ കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാ. അപ്പോഴേക്കും പിള്ളേര് അടിച്ച് വെളീലാക്കിയാ‍ല്‍ ഏതെങ്കിലും ഒരമ്പലത്തിന്റെ ആല്‍മരത്തണലില് കൂടാല്ലോ ?

sreekumarharipad said...

Malayalathil achatikkunnathu padichu varunnathe ullu ;pirake post cheyyam!Bloginu Aasamsakal,ella kalikalaparithapthamanasarkum!

sreekumarharipad said...

Pinne Ee O V Vijante 'Anaagatha'kku pirakil 'katha'vallathum undo?