Monday, May 26, 2008

ഹരിപ്പാട്ടമ്പലത്തെപ്പറ്റി--ശ്രീ കുമാരന്‍ തമ്പി


ശ്രീ കുമാരന്‍ തമ്പി - ഹരിപ്പാട്ടമ്പലത്തെപ്പറ്റി"എന്റെ വഴികാട്ടി"

അനാദി മധ്യാന്തമായ ഈ മഹാപ്രപഞ്ചത്തിന്റെ തുടക്കം നാദത്തില്‍ നിന്നുമാണെന്ന് ഭാരതീയ സംസ്കൃതി വിശ്വസിക്കുന്നു.

ഈ നാദത്തിന്റെ ബിന്ദു- അഥവാ ബീജം ആണ്‌ ഒാങ്കാരം. ഇതിനെ നാം പ്രണവം എന്നും വിളിക്കുന്നു.

പ്രണവമന്ത്രം സ്വന്തം പിതാവായ പരമശിവന്‌ ഉപദേശിച്ചുകൊടുത്ത പുത്രനാണ്‌ സുബ്രഹ്മണ്യന്‍ എന്നാണ്‌ വിശ്വാസം. ആദര്‍ശത്തിന്റെ പേരില്‍ അച്ഛനോട്‌ പിണങ്ങുകയും ആറുമലകളുടെ നായകത്വം വഹിക്കുകയും ചെയ്ത മുരുകന്‍ ദണ്ഡായുധ പാണിയും അഭിഷേകപ്രിയനുമാണ്‌. തെന്നിന്ത്യയില്‍ പഴനി, സ്വാമി മല , തിരുത്തണി, തിരുപ്പഴങ്കുന്രം, തിരുക്കഴങ്കുന്രം, കുമാരകോവില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ പ്രധാന മുരുക ക്ഷേത്രങ്ങള്‍ ഉള്ളത്‌. കേരളത്തിലെ സുപ്രധാന മുരുകക്ഷേത്രങ്ങളില്‍ ഒന്നാണ്‌ എന്റെ ജന്മ സ്ഥലമായ ഹരിപ്പാട്ട്‌ സ്ഥിതിചെയ്യുന്നു എന്നത്‌ എന്നെ അഭിമാനഭരിതനും നമ്രശിരസ്ക്കനും ആക്കുന്നു.


എന്റെ അമ്മയ്ക്ക്‌ ജീവിതത്തില്‍ എല്ലാമെല്ലാം വേലായുധസ്വാമിയായിരുന്നു. അമിതമായ ദു:ഖത്തിലും അനല്‍പ്പമായ സന്തോഷത്തിലും ' എന്റെ വേലായുധാ' - എന്നു വിളിച്ച്‌ കണ്ണടച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ അമ്മയുടെ പതിവായിരുന്നു. എത്ര വലിയ ആപത്തു വന്നാലും രക്ഷിക്കാന്‍ വേലായുധസ്വാമിയുണ്ട്‌ എന്ന വിശ്വാസം ജീവിതത്തിലെ അഗ്നിപരീക്ഷകളെ ധൈര്യമായി നേരിടാന്‍ അമ്മയ്ക്ക്‌ കരുത്തുനല്‍കി ഈ വിശ്വസം അമ്മ മക്കളായ ഞങ്ങളിലേക്കും പകര്‍ന്നു.


രാവിലെ പെരും കുളത്തില്‍ കുളിച്ച്‌ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വരുന്നതോടുകൂടിയാണ്‌ എന്റെ പ്രഭാതം ആരംഭിച്ചിരുന്നത്‌. ദര്‍ശനം നടത്തിയാല്‍ മാത്രം പോരാ ക്ഷേത്രത്തിന്‌ ചുറ്റും മൂന്നു പ്രാവശ്യം പ്രദക്ഷിണം വെയ്ക്കണമെന്നും അമ്മയ്ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.


ക്ഷേത്രത്തില്‍ പോകുന്നതിന്‌ ഞാന്‍ എന്തെങ്കിലും തടസ്സം പറഞ്ഞാല്‍ രാവിലെ കാപ്പിയും പലഹാരവും കിട്ടുകയില്ലെന്ന കാര്യം ഉറപ്പാണ്‌ ഇപ്രകാരം സാമഭേദദണ്ഡങ്ങളിലൂടെയാണ്‌ അമ്മ ഞങ്ങളില്‍ അച്ചടക്കം എന്ന മഹത്തായ ഗുണം വളര്‍ത്തിയെടുത്തത്‌.


ഹരിപ്പാട്ടു സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നിഴലിലാണ്‌ ഞാന്‍ ജനിച്ചതും വളര്‍ന്നതും. ബാല്യത്തിലും കൌമാരത്തിലും സ്വസ്ഥമായിരുന്നു കരഞ്ഞ്‌ ആത്മദു:ഖം ഇറക്കി വെയ്ക്കാന്‍ ഞാന്‍ പതിവായി കണ്ടെത്തിയിരുന്ന സ്ഥലം പെരുങ്കുളത്തിലെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒറ്റക്കല്‍ മണ്ഡപവും ആല്‍ത്തറയുമായിരുന്നു.


പെരുങ്കുളത്തിലെ പച്ചനിറമുള്ള വെള്ളത്തില്‍ എന്റെ എത്രയോ കണ്ണുനീര്‍ തുള്ളികള്‍ വീണലിഞ്ഞിട്ടുണ്ട്‌! ഇന്നും ആ കല്‍മണ്ഡപവും ആല്‍തറയും എന്നെ തിരിച്ചറിയും .


അവിടെ എത്തുമ്പോള്‍ ഞാന്‍ എന്റെ കൌമാരത്തിലേക്കു തിരിച്ചുപോകും.


എന്റെ അമ്മ എല്ലാ പരിഭവങ്ങളും പരിദേവനകളും പറഞ്ഞിരുന്നത്‌ വേലായുധസ്വാമിയോടാണ്‌. ഒരു ദിവസം എന്നെ തന്റെ ദേഹത്തോട്‌ ചേര്‍ത്തുനിര്‍ത്തി ശ്രീകോവിലിന്‌ മുമ്പില്‍ നിന്ന് പൊട്ടിക്കരഞ്ഞ അമ്മയെ കീഴ്ശാന്തി ഗുരുരാജന്‍ പോറ്റി ആശ്വസിപ്പിച്ചു."ഭവാനിയമ്മ കരയാതിരിക്കൂ.......... നിങ്ങളുടെ മക്കള്‍ വളരെ വലിയ നിലയിലാകും. വേലായുധസ്വാമി അവരുടെ കൂടെ ഉണ്ടാകും എന്നും " .....എത്രസത്യം !


ഇരുപത്തിയാറാമത്തെ വയസ്സില്‍ ഉത്സവക്കമ്മിറ്റി സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ ഞാന്‍ ഹരിപ്പാടിനോട്‌ യാത്രപറയുമ്പോഴും ശ്രീകോവിലിന്റെ മുമ്പില്‍ ചെന്നുനിന്നു പ്രാര്‍ത്ഥിച്ചു."നീ പൊയ്ക്കോളൂ. ഞാന്‍ കൂടെയുണ്ട്‌" എന്ന് സ്വാമി പറയുന്നതുപോലെ എനിക്ക്‌ തോന്നി.


അന്നു മുതല്‍ മദ്രാസിലാണ്‌ ഞാന്‍ സ്ഥിരതാമസം അതിനുശേഷം എത്രയെത്ര ക്ഷേത്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു.കേദാര്‍നാഥ്‌, ബദരീനാഥ്‌, ഋഷികേശ്‌, ഹരിദ്വാര്‍ തുടങ്ങി ഹിമാലയത്തിന്റെ താഴ്വാരം മുഴുവന്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി.


ഏതുക്ഷേത്രത്തിന്റെ നടയില്‍ ചെന്നാലും മനസ്സില്‍ ആദ്യം തെളിയുന്നത്‌ ഹരിപ്പാട്ടെ സ്വര്‍ണ്ണ കൊടിമരവും വേലായുധസ്വാമിയുടെ വിഗ്രഹവുമായിരിക്കും. ആദ്യം വിളിക്കുന്നതും ' എന്റെ വേലായുധ' എന്നായിരിക്കും ... ഞാന്‍ സ്വന്തമായി നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ ഹരിപ്പാട്ട്‌ വാഴുന്ന മുരുകനെക്കുറിച്ചുള്ള ഒരു പാട്ടും ചേര്‍ക്കുകയുണ്ടായി, വി . ദക്ഷിണാമൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍


'ഉദയത്തിലൊരുരൂപംമദ്ധ്യാഹ്നമൊരുരൂപം

സായന്തനത്തില്‍ വേറൊരു രൂപം


ഹരിഗീതപുരവാസശ്രീമുരുകാനിന്‍

തിരുവിഗ്രഹം കണ്ടുമതി മറന്നേന്‍!'

================================================================


ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ ഹരിപ്പാടിന്റേയും സമീപ പ്രദേശങ്ങളിലേയും ഇമേജറികള്‍ നിറയുന്ന സന്ദര്‍ഭങ്ങള്‍:


(എന്റെ റിസേര്‍ ച്ചില്‍ ഞാന്‍ കണ്ടെത്തിയവ- ഇനിയും ഉണ്ടാവാം - കിട്ടിയവ താഴെ...)

1 ആറാട്ടിനാനകള്‍ എഴുന്നള്ളി(ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)


"ആയിരത്തിരി വിളക്കുകണ്ടു ഞാ
ന്‍ആല്‍ചുവട്ടില്‍ നിന്നെ നോക്കി നിന്നു ഞാന്‍"

അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരി

സ്വരമാല തീര്‍ത്തതു കേട്ടു ഞാന്‍


2.കൂത്തമ്പലത്തില്‍ വച്ചോ(അപ്പു)


3.ആലപ്പുഴ പട്ടണത്തില്‍(ബന്ധുക്കള്‍ ശത്രുക്കള്‍)


ഹരിപ്പാടാറാട്ടിന്‌ ആനകൊട്ടിലില്‍

നിന്നെ കണ്ടുതിരുവിഴതന്‍ മധുരരാഗ

സ്വരത്തേനൊഴുകികല്യാണി രാഗത്തിന്റെ

കല്ലോലമാലകളില്‍ മണ്ടന്‍

ഞാന്‍ നിന്റെ കണ്ണില്‍ വിണ്ടലങ്ങള്‍ തേടി


4.അമ്പലപുഴ വേല കണ്ടു(കാക്കത്തമ്പുരാട്ടി)


ആശകള്‍ കൈകൂപ്പിനില്‍ക്കും

ആ മനോഹര നീലമിഴിയില്‍

ആയിരം തൃക്കാര്‍ത്തിക കണ്ടു.


5.മലയാള ഭാഷതന്‍(പ്രേതങ്ങളുടെ താഴ്വര)


മയില്‍പീലി കണ്ണുകളില്‍


മാരന്റെ ശരങ്ങളില്‍മാനത്തിന്‍

മായാനിറം കലരുന്നുഅരയന്നപ്പിടപോല്‍

നീയൊഴുകുമ്പോഴഷ്ടപദിമധുരവര്‍ണ്ണന

നെഞ്ചില്‍ നിറയുന്നു.


6. കര്‍പ്പൂര ദീപത്തിന്‍(ദിവ്യ ദര്‍ശനം)


കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍കണ്ടു

ഞാന്‍ നിന്നെയാസന്ധ്യയില്‍ദീപാരാധന

നേരത്തുനിന്‍ മിഴിദീപങ്ങള്‍ തൊഴുതു

ഞാന്‍സ്വര്‍ണ്ണക്കൊടിമരച്‌ചായയില്‍നിന്നു

നീയന്നൊരു സന്ധ്യയില്‍ആനക്കൊട്ടിലില്‍

നിന്നപ്പോള്‍അമ്പലപൊയ്കതന്നരമതിലി

ല്‍നീഅമ്പെഴും കണ്ണുമായ്‌ നീ നിന്നു

കൂത്തമ്പലത്തിലെ പൂന്തറയില്‍


കൂടിയാട്ടം കണ്ടിരുന്നപ്പോള്‍


7. തൈപ്പൂയകാവടി

തൈപ്പൂയ കാവടിയാട്ടം തങ്ക മയില്‍ പീലിയാട്ടം

മനസ്സിലെയമ്പലത്തില്‍ തേരോട്ടം

മാരമഹോത്സവത്തിന്‍ തേരോട്ടം


8.അരയാല്‍ മണ്‌ഡപം കുളിച്ചുതൊഴുതുനില്‍ക്കും

ഇടവപാതി പുലര്‍വേളയില്‍മഴയത്തുമണയുന്ന

മന്‍മഥദീപമായ്‌പ്രിയസഖീ

നീകോവില്‍ നടയില്‍ നിന്നു.(ജയിക്കാനായി ജനിച്ചവന്‍)


9. ഉത്സവകൊടിയേറ്റകേളി

എന്റെ ഉല്ലാസ ദേവാലയത്തില്‍ശില്‍പങ്ങള്‍

പോലുമിന്നാടും നിന്റെ സ്വപ്നത്തിന്‍

കൂത്തമ്പലത്തില്‍(വരദക്ഷിണ)


10. നക്ഷത്ര കണ്ണൂള്ള സുന്ദരിപെണ്ണെ(പത്മവ്യൂഹം)


പായിപ്പാട്ടാറ്റിലെചതയം കളിക്കെന്റെ

ചുരുളനുമായി ഞാന്‍ വന്നപ്പോള്‍ക

രയില്‍ കസവുള്ള ദാവണിയണിഞ്ഞുനീ

കണ്ണില്‍ നയമ്പുമായിനിന്നിരുന്നു

ഒാളത്തില്‍ തോണി ചെരിഞ്ഞപ്പോള്‍

നിന്റെനീലകണ്‍കള്‍ എന്റെ തുഴയായി


11.ഉദയാസ്തമനപൂജ നിന്‍ മിഴിയില്‍ഉ

ദയാസ്തമനപൂജഹൃദയനാഥനായ്‌

പൊലിയാതെതുടരും ഉദയാസ്തമയപൂജ

ദേവപാദങ്ങള്‍ തേടിവരുന്നോരു

ദീപാരാധനത്താലം നീ(ചതുര്‍വേദം)


12.കാവടിചിന്തുപാടി

ഒരുകാറ്റലതുള്ളിവന്നുനീലമുളഞ്ചില്ലിക്കാട്ടില്‍കാ

വടിതണ്ടുകള്‍തേടിനിന്റെ പീലികളില്‍

മയില്‍ പീലികള്‍ തേടി(ജയിക്കാനായ്‌ ജനിച്ചവന്‍)


13.കല്‍പനതന്നുടെ കനകധ്വജത്തിലും

കാത്തുകാത്തൊരുകൊടിയേറ്റം

ചിത്തിര പൌര്‍ണ്ണമിയാറാട്ടുകൊണ്ടാടാ

ന്‍ക്ഷേത്രത്തില്‍ കൊടിയേറ്റം(നാദക്കളരി)


14.മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു

നീമയില്‍ വാഹനമാക്കിഎന്‍ മനം ഞാന്‍

മയില്‍ വാഹനമാക്കി

പൊന്നുംകനവുകള്‍തന്‍പൊന്നമ്പലമതിലകത്ത്‌

എന്നുമെഴുന്നള്ളത്ത്‌(ഇതാ ഒരു മനുഷ്യന്‍)


15.വിധുമുഖീ....(കന്യാദാനം)

ഷന്മുഖപ്രിയരാഗം നാഗസ്വരത്തില്‍സങ്കീര്‍ത്തനാരവം

നാലമ്പലത്തില്‍വേലായുധന്‍ വന്നു മയില്‍

വാഹനത്തില്‍ആരാധിക നിന്നു കൂത്തമ്പലത്തില്‍ഇ

രുട്ടില്‍ നക്ഷത്ര കതിര്‍ പോല്‍ നീ

വിളങ്ങിതീവെട്ടികള്‍ നിന്റെ മുഖം കണ്ടു മങ്ങി


16.വൃശ്ചിക കാര്‍ത്തിക പൂ വിരിഞ്ഞു

വീടായ വീടെല്ലാം പൊന്നണിഞ്ഞു

ആ ദീപഗംഗയിലാറാടി നിന്നപ്പോ

ള്‍ആ ഗാനമെന്നെയും തേടിവന്നു(മാപ്പുസാക്ഷി)


17.മോഹമാലപീലിതീര്‍ക്കും

പൊന്മയിലായ്‌കണ്‍മുന്നില്‍

അവനണഞ്ഞു ഷണ്‍മുഖനായ്‌(വേനലില്‍ ഒരു മഴ)


18. അര്‍ധരാത്രി ആനകൊട്ടിലി

ല്‍ആട്ടം കാണാന്‍ പോയി

അരയന്നത്തെ മാറില്‍ചേര്‍ക്കും

ദമയന്തിയെകണ്ടേന്‍(അഷ്ടമുടികായല്‍)


19.ഉത്സവബലിദര്‍ശനം

എന്നുംഉത്സവ വസന്താരവം

തിമിലകളുണര്‍ന്നു പൂമലയുയര്‍ന്നു

ഭക്തിതന്‍ തിരകളില്‍ അമര്‍ന്നു ക്ഷേത്രം(ഉത്സവഗാനങ്ങള്‍ വോള്യം.3)


20.ചെറുകൂത്തമ്പലത്തില്‍

ചെമ്പഴികളില്‍ചാരിചിരിതൂകി

കളിചൊല്ലി നില്‍ക്കെ(പൂവണി ആല്‍ബം)


21.ജ്ഞാനപ്പഴം നീയല്ലോ ശ്രീമുരുകാ (ശ്രീമുരുകന്‍)


22.ഉദയത്തിലൊരുരൂപം

മധ്യാഹ്നത്തിലൊരുരൂപം

സായാഹ്നത്തില്‍ വേറൊരുരൂപം

ഹരിഗീതപുരവാസാ ശ്രീമുരുകാ

തിരുവിഗ്രഹം കണ്ടു മതിമറന്നേന്‍(തുറുപ്പുഗുലാന്‍)


23.മയിലും വേലും തുണയാകണം-

എന്‍മനസ്സില്‍ മുരുകാനിന്‍പദമാടണം

(പുഷ്പാഭരണം ആല്‍ബം)


24.കാവടികള്‍ കൂടിയാടുന്നു

ശ്രീമുരുകാകളഭമണം വാര്‍ന്നൊഴുകുന്നു മുരുകാ മുഖം,

കലതന്‍ ഹൃദയം പൂത്തതും വീട്ടില്‍

സുകൃതംസുരരും ദിനവും വണങ്ങും

പഴനിയിവിടെ വാസം(തൈപ്പൂയകാവടി ആല്‍ബം)


25.പായിപ്പാട്ടാറ്റില്‍ വള്ളംകളി (ഉല്‍ സവഗാനങ്ങള്‍ വോള്യം 1)


25-ല്‍ നിര്ത്തുകയാണു...ഇനിയും ധാരാളം ഗാനമലരികളെ വിരിയിച്ച ഭാവനകള്‍ വായനക്കാരുടെ ഓര്മ്മയില്‍ തെളിയും എന്ന പ്രതീക്ഷയോടെ നിര്ത്തുന്നു..


ശ്രീകുമാരന്‍ തമ്പി ഹരിപ്പാട്ടമ്പലത്തെ കുറിച്ചു പറയുന്നതു താഴെ കൊടുത്ത ലിങ്കിലെ വീഡിയൊ തുടങ്ങി45 മിനുറ്റിനു ശേഷം ശ്രദ്ധിക്കാം

http://video.webindia123.com/interviews/musician/sreekumaranthampi/index.htm12 comments:

അനാഗതശ്മശ്രു said...

ശ്രീ കുമാരന്‍ തമ്പി - ഹരിപ്പാട്ടമ്പലത്തെപ്പറ്റി
================================================================

ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ ഹരിപ്പാടിന്റേയും സമീപ പ്രദേശങ്ങളിലേയും ഇമേജറികള്‍ നിറയുന്ന സന്ദര്‍ഭങ്ങള്‍:

(എന്റെ റിസേര്‍ ച്ചില്‍ ഞാന്‍ കണ്ടെത്തിയവ- ഇനിയും ഉണ്ടാവാം - കിട്ടിയവ താഴെ...)

G.manu said...

തമ്പിമാഷിന്റെ ഹൈസ്പീഡ് പങ്ക (ഫാന്‍) ആയതുകൊണ്ട്, ഞാന്‍ തന്നെ തേങ്ങ ഉടയ്ക്കാം

{{{{{{{{ഠേ}}}}}}}}}

ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍
കാറ്റുവന്നു തട്ടിയോണപ്പാട്ടൊന്നുപാടി...

അറിയാതെ പൂവരിശില ഞെരിടിയ മണം വരുന്നു...


:)

ഭൂമിപുത്രി said...

തമ്പിയുടെ ഗാനങ്ങളെ പറ്റി നല്ലൊരു അവലോകനമായി.
എന്തെങ്കിലും ഓറ്മ്മവന്നാല്‍ ഞാനും ചേറ്ക്കാം

rahim teekay said...
This comment has been removed by the author.
ഭൂമിപുത്രി said...

1977ലെ തുറുപ്പുഗുലാനിലെ പാട്ടാണിതെന്ന് കാണുന്നു.
പാടിയതു പ്.സുശീലയും,ജയശ്രീയും.

അനാഗതശ്മശ്രു said...

ഭൂമി പുത്രി പറഞ്ഞതുപോലെ തുറുപ്പുഗുലാന്‍ എന്ന പഴയ ചിത്രത്തിലെ പാട്ടാണു..
പിന്നെ ശ്രീകുമാരന്‍ തമ്പി നൊര്‍മ്മിച്ച പടമാണതു...
ഈ ബ്ലോഗര്‍ ഒരു പടവും നിര്‍മ്മിച്ചിട്ടില്ല
ആ കുറിപ്പു തമ്പിയുടേതാണു...

rahim teekay said...

തിരക്കുപിടിച്ച വായനയ്ക്കിടയില്‍ ചിലത് ശ്രദ്ധിക്കാന്‍ വിട്ടുപോയി.

പിന്നെ തുറുപ്പുഗുലാന്‍ എന്ന പേരില്‍ ഒരു പഴയ ചിത്രമുള്ളത് അറിയില്ലായിരുന്നു.

എന്‍റെ പരിമിതമായ അറിവ് ക്ഷമിക്കുമല്ലോ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായന്യ്ക്കു കിട്ടിയ നല്ലൊരു ലേഖനം ആണിത്. ഇത്രയേറെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷവും.

നന്ദി ജീ

raindrops said...

ശ്രീകുമാരന്‍ തമ്പി ഹരിപ്പാട്ടമ്പലത്തെക്കുറിച്ചെഴുതിയതു ഇവിടെ ചേര്‍ത്തതു ഉചിതമായി.വായിക്കാന്‍ വളരെ രസമുള്ള ഒരു ഫീച്ചറാവുന്നുണ്ടു.

Keep the good work up!!

അഭിലാഷങ്ങള്‍ said...

ഈ പോസ്റ്റും നന്നായി.

പ്രത്യേകിച്ച് ഹരിപ്പാടമ്പലത്തെയും പരിസരപ്രദേശങ്ങളെയും പറ്റിയും പ്രതിപാദിക്കുന്ന ഗാനങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് വളരെ ഇഷ്ടപ്പെട്ടു. നല്ല റിസര്‍ച്ച്.. ചിലപ്പോ ഇനീം ഉണ്ടാവും കുറേ.. അല്ലേ?

ഞാന്‍ ഇതുവരെ കാണാത്തെ കേരളത്തിലെ ഒരുപാട് അമ്പലങ്ങളില്‍ ഒന്നാണ് ഇത്. ഇത്രയുമൊക്കെ വായിച്ചപ്പോള്‍ എന്തായാലും ഒരിക്കല്‍ അവിടെ പോകണം എന്ന് മനസ്സില്‍ ഒരു മോഹമുദിച്ചിട്ടുണ്ട്. ഇത്തവണ ലീവില്‍ പോയാല്‍ ഒരു യാത്ര ഉദ്ദേശിക്കുന്നു. കണ്ണൂരില്‍ നിന്ന് ഗുരുവായൂരേക്കൊരു ട്രിപ്പ് എല്ലാ ലീവിലും ഉണ്ടാകാറുണ്ട്. ഇത്തവണ കുറച്ചൂടെ ദൂരം സഞ്ചരിക്കണം.. പോയി വന്നിട്ട് അറിയിക്കാം.. സെപ്റ്റമ്പറില്‍..

ഗുരുജി said...

'ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ എന്ന ഗാനത്തെ മറന്നുപോയോ അനാഗതശ്മശ്രു'....ഡയിഞ്ചര്‍ ബിസ്കറ്റിലെ ആ പാട്ട് ഒരു പക്ഷേ ഹരിപ്പാട്ടുകാര്‍ ആസ്വദിക്കുന്ന ഒരു തലം തന്നെ വേറെയല്ലേ.. ഹരിപ്പാടിന്റെ ഒരു തനതായ ഇമേജറി ആ ഗാനത്തിലുണ്ട്......
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട കഥകളിവിളക്കുകള്‍................ഹായ്..ശ്രീകുമാരന്‍ തമ്പി....അദ്ദേഹം ശരിക്കും ഹൃദയരാഗങ്ങളുടെ കവി തന്നെയല്ലേ...........
ഈ പോസ്റ്റ് ഇങ്ങനെ തന്നെ തുടരട്ടെ......പരിസരപ്രദേശങ്ങളിലെ മാഹാത്മ്യങ്ങളും തുടരട്ടെ..
അഭിലാഷ്.......മണ്ണാറശ്ശാലയും അടുത്താണ്‌.....പോരുന്നോ ഹരിപ്പാട്ടേക്ക്......ഹരിപ്പാട്ടു വന്നാല്‍ പിന്നെ പോകാന്‍ വല്യ പാടാണേ.....

അനാഗതശ്മശ്രു said...

ഗുരുജീ
ആ പാട്ടില്‍ നിന്നായിരുന്നു ഈ ബ്ലൊഗ്‌ തുടക്കം...
ഈ പോസ്റ്റില്‍ വന്നപ്പോള്‍ അതു വിട്ടു പോയി

കഥകളിയില്‍ രാമകൃഷ്ണപിള്ളയെപറ്റി തന്നെ നിറയെ എഴുതുവാനുണ്ട്‌..ഒരു പോസ്റ്റ്‌ അതിനു മാറ്റി വെച്ചതാണു...
ഹരിപ്പാട്ടമ്പലം എന്ന വിഷയം ആക കാരണം അതു മറ്റൊരവസരത്തിലാവട്ടെ..
അടുത്ത പോസ്റ്റോടെ ഈ ബ്ലോഗ്‌ സമ്പന്നു ഹോഗാ.. (ഹിന്ദിയില്‍) സമാപിക്കും